റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി.

August 28, 2023 - 6:09 am

.ശബരിമല പ്രക്ഷോഭ സമയത്ത് നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചുവെന്ന് കോടതിയുടെ കണ്ടെത്തൽ. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. നെയിം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണം.

പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പൊലീസുദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുകയെന്നും കോടതി വിലയിരുത്തി. നിലയ്ക്കലിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *