റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടീഞ്ഞോക്ക് പരുക്ക്

August 21, 2023 - 5:59 pm

ലണ്ടന്‍: ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോയ്ക്കു പരുക്ക്. ഇന്നലെ ആസ്റ്റണ്‍ വില്ലക്കായി കളിക്കവെയാണ് പരുക്കേറ്റത്. മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും മാസങ്ങള്‍ പുറത്തിരിക്കേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ട്.
കുട്ടീഞ്ഞോ ആസ്റ്റണ്‍വില്ല വിടാനുള്ള ഒരുക്കത്തിലാായിരുന്നു. ഖത്തറില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും വമ്പന്‍ ഓഫറുകളും ഉണ്ടായിരുന്നു. എന്നാല്‍ പരുക്കേറ്റതിനാല്‍ ഇനി ട്രാന്‍സ്ഫര്‍ നടക്കില്ല. എന്നാല്‍ താരം പരുക്ക് ഭേദമായി എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തട്ടെയെന്ന് കോച്ച് ഇനായ് എമറി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *