റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.എസ് പ്രസിഡന്റ് റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം;വിവേക് രാമസ്വാമി രണ്ടാം സ്ഥാനത്ത്

വാഷിങ്ടണ്‍: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ബഹുദൂരം മുന്നില്‍. ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും വിവേകിനു ഒപ്പത്തിനൊപ്പമുണ്ട്. എന്നാല്‍ ഇരുവരും 10 ശതമാനം പിന്തുണയുമായി ട്രംപിന് ഏറെ പിന്നിലാണ്.
ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ പിന്തുണ നേടിയതാണ് രാമസ്വാമിക്ക് ഏറ്റവുമൊടുവിലെ അനുകൂല ഘടകം. എമേഴ്‌സണ്‍ കോളജ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ട്രംപ് 56 ശതമാനവുമായി മുന്നിലാണ്. ജൂണില്‍ രണ്ടുശതമാനം മാത്രം പിന്തുണയുണ്ടായിരുന്നത് ആഗസ്റ്റിലെത്തുമ്പോള്‍ 10 ആയി ഉയര്‍ത്താന്‍ വിവേകിനു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *