റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍വാമയില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ പരുക്കേറ്റ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങി. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്നു രണ്ടു ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ഉണ്ടോയെന്ന സംശയത്തില്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കി.
രജൗരി ജില്ലയില്‍ രണ്ടാഴ്ച മുന്‍പ് ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഓഗസ്റ്റ് അഞ്ചിന് ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *