റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 4 യാത്രക്കാർക്ക് പരുക്ക്

August 16, 2023 - 6:50 am

തൃശൂർ : തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു.2023 ഓ​ഗസ്റ്റ് 15 ന് ഉച്ചയോടെ ആയിരുന്നു അപകടം. ഒല്ലൂർ തൈക്കാട്ടുശ്ശേരി സ്വദേശിനി പുല്ലാനി വീട്ടിൽ വിനോദിന്റെ ഭാര്യ കവിത,പുത്തൻപീടിക വള്ളൂർ സ്വദേശി പള്ളത്ത് വീട്ടിൽ കുട്ടൻ,സ്‌കൂൾ വിദ്യാർഥിനികളായ പഴുവിൽ സ്വദേശിനി മായംവീട്ടിൽ ഷഹന,പെരിങ്ങോട്ടുകര സ്വദേശിനി വെള്ളാംപറമ്പിൽ വീട്ടിൽ ദിയ എന്നിവർക്കാണ് പരിക്കേറ്റത്.

തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. തൃപ്രയാർ-അമ്മാടം-തൃശൂർ റൂട്ടിലോടുന്ന മേരിമാത ബസിന് പുറകിൽ തൃപ്രയാർ-ചേർപ്പ്-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ശിൽപ്പി ബസ് ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ കവിതയെ തൃപ്രയാർ ആക്ട്‌സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനികൾ അടക്കമുള്ള മറ്റ് മൂന്നുപേരെ പഴുവിൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *