കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസർഗോഡു നിന്നും തിരുവന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരതിന് നേരെ തലശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ സി 8 കോച്ചിന്റെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല.
ശക്തമായ ഏറിൽ ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാർ പറയുന്നു. പൊട്ടിയ ഗ്ലാസിന് പകരം സ്റ്റിക്കർ ഒട്ടിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തി.
