പര്‍ദ ധരിച്ചെത്തി ശുചിമുറിയില്‍ ഒളിക്യാമറവച്ചു; ഐ.ടി ജീവനക്കാരന്‍ പിടിയില്‍

കൊച്ചിയില്‍ ഷോപ്പിങ് മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറവച്ച് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഐ.ടി. ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കരുവള്ളൂര്‍ സ്വദേശി എം.എ അഭിമന്യു ആണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ബി.ടെക്കുകാരനായ പ്രതി പര്‍ദ ധരിച്ചെത്തിയാണ് ക്യാമറവച്ചത്. കാര്‍ഡ്ബോര്‍ഡ് പെട്ടി ശുചിമുറിയുടെ വാതിലില്‍ ഒട്ടിച്ച് വച്ചശേഷം മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ശുചിമുറിയുടെ പ്രധാനവാതിലിന് പുറത്ത് അസ്വാഭാവികമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കളമശേരി പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ വിവരം പുറത്തറിഞ്ഞത്.

Share
അഭിപ്രായം എഴുതാം