തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി .പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഓഗസ്റ്റ് 9ന് വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഇയാൾ ഭീഷണി മുഴക്കിയത്.
പ്രതി ഉണ്ണികൃഷ്ണൻ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ബോംബ് വയ്ക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
