റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യ സഭാ നടപടികൾ തടസ്സപ്പെടുത്തി

August 8, 2023 - 2:53 pm

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയാനെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻകാർ സസ്പെൻഡ് ചെയ്തു. വർഷകലാ സമ്മേളനം അവസാനിക്കും വരെയാണ് സസ്പെൻഷൻ.

സഭാ നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുകയും രാജ്യസഭാംഗത്തിനു ചേരാത്ത വിധത്തിൽ പെരുമാറുകയും അധ്യക്ഷനെ അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡെറകിനെ സസ്പെൻഡ് ചെയ്തത്. സഭാ നേതാവ് പിയൂഷ് ഗോയൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഡെറക്കിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ സഭ പ്രക്ഷുബ്ദമായി. ഇതേത്തുടർന്ന് സഭ താത്കാലികമായി നിർത്തി വച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *