റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു;

August 8, 2023 - 2:46 pm

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിർ കാർ പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന ഉടമയ്ക്ക് ഗുരുതരമ‍ായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്.

വണ്ടിയുടെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വീടിന് 20 മീറ്റർ അകലെ വച്ച് കാർ കത്തുകയായിരുന്നു. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബുവിന്‍റെ നില അതീവ ഗുരുതരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *