റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബീജിങ്: കുട്ടികളിലെ അമിതമായ സ്മാർട് ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയൊരു അടവ് പയറ്റാനൊരുങ്ങുകയാണ് ചൈന. 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സ്മാർട്ഫോൺ ഉപയോഗിക്കാൻ ദിവസത്തിൽ പരമാവധി രണ്ട് മണിക്കൂർ മാത്രമേ അനുവദിക്കാവൂയെന്ന പുതിയ നിർദേശമാണ് ചൈനയിലെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടു വയ്ക്കുന്നത്.. ഇതു സംബന്ധിച്ച നിർദേശങ്ങളുടെ കരട് രൂപം അഡിമിനിസ്ട്രേഷൻ സർക്കാരിന് കൈമാറി.

ഇതു പ്രകാരം വൈകിട്ട് പത്തു മുതൽ പുലർച്ചെ ആറു മണി വരെ കുട്ടികൾ സ്മാർട് ഫോൺ ഉപയോഗിക്കാനേ പാടില്ല. 16 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ദിവസത്തിൽ രണ്ട് മണിക്കൂർ നേരമാണ് പരമാവധി സ്മാർട് ഫോൺ ഉപയോഗത്തിനായി നൽകുക. 8 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് ദിവസത്തിൽ ഒരു മണിക്കൂറും, എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 40 മിനിറ്റുമാണ് സ്മാർട് ഫോൺ ഉപയോഗത്തിനായി അനുവദിക്കുക. അതേ സമയം കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചക്കുതകുന്ന ചില ആപ്പുകൾക്കും പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണത്തിൽ ഇളവു നൽകിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ പ്ലാറ്റ് ഫോമുകൾക്കാണ് ഇളവുള്ളതെന്ന് വ്യക്തമല്ല. ചൈനയിലെ ഏറ്റവും വലിയ ഓൺലൈൻ‌ ഗെയിം കമ്പനിയായ ടെൻസെന്‍റ്, ഷോർട്ട് വിഡിയോ പ്ലാറ്റ് ഫോമായ ബൈറ്റ് ഡാൻസിന്‍റെ ഡൂയിൻ എന്നിവയാണ് ഇപ്പോൾ കുട്ടികളെ അടക്കി ഭരിക്കുന്നത്. കുട്ടികളിലെ വർധിച്ചു വരുന്ന ഇന്‍റർനെറ്റ് ഉപഭോഗം കുറയ്ക്കുന്നതിനുള്ള ചൈനയുടെ അവസാന അടവുകളിൽ ഒന്നാണിത്. ഇതിനു മുൻപും ചൈന ഇത്തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

2019 ൽ കുട്ടികൾ ഓൺ ലൈൻ ഗെയിമുകൾ കളിക്കുന്നതിനുള്ള സമയ പരിധി ദിവസത്തിൽ 90 മിനിറ്റായി കുറച്ചിരുന്നു. 2021ൽ ഈ നിയമം ഒന്നു കൂടി ശക്തിപ്പെടുത്തി. വെള്ളി, ശനി, ഞായർ, പൊതു അവധി ദിവസങ്ങൾ എന്നിവയിൽ മാത്രം ഒരു മണിക്കൂർ ആയി ഓൺലൈൻ ഗെയിമിന്‍റെ സമയം കുറച്ചു. സെപ്റ്റംബർ 2ന് കരട് രൂപം പൊതു ജനങ്ങൾക്കു മുൻപിൽ വയ്ക്കും. എന്നാൽ‌ ഇതെപ്പോൾ നിയമപരമായി പ്രാബല്യത്തിൽ വരുമെന്നതിൽ വ്യക്തതയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *