റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങിആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.

July 10, 2023 - 6:27 pm

ജമ്മു: ജമ്മു- ശ്രീനഗർ ദേശീയപാത‍ തകർന്നതിനെത്തുടർന്ന് തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങി. റംബാനിലാണ് റോഡ് തകർന്നിരിക്കുന്നത്. ആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.

അയ്യായിരത്തോളം പേർ ചന്ദേർകോട്ട് ബേസ് ക്യാംപിലും തുടരുകയാണ്. രണ്ടു ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയാണ് ദേശീയപാതയെ താറുമാറാക്കിയത്. പാന്ത്യാൽ, സെരി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന പാതയിൽ അറ്റകുറ്റപ്പണികൾ തുടരുകയാണ്.

പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ അമർനാഥ് തീർഥാടകർക്കും യാത്ര തുടരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *