റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിൽ പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം.വി ഗോവിന്ദൻ.

July 10, 2023 - 8:36 am

കോട്ടയം: ഇംഗ്ലണ്ടിൽ പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് എന്ന പരാമർശത്തിൽ എം.വി ഗോവിന്ദന്റെ ഖേദം പ്രകടനം. പരാമർശം ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സമൂഹ മാറ്റത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു എം.വി ഗോവിന്ദൻറെ പ്രസംഗത്തിൽ പള്ളിയും വിശ്വാസവും വിഷയമായത്. ഇംഗ്ലണ്ടിൽ ആരും പള്ളിയിൽ പോകാറില്ലെന്നും ചെറുപ്പക്കാർ പള്ളികൾ ഉപേക്ഷിച്ചു, പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരുന്നു ഇങ്ങനെ നീളുന്നതായിരുന്നു പ്രസംഗം. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെയാണ് മാപ്പ് പറച്ചിൽ.കോട്ടയത്ത് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായ ഇടപെടൽ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നുവെന്നും എന്നാൽ അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. .

‘സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പർ ശക്തി എന്ന് അഭിമാനിക്കുന്ന അമേരിക്കിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുളാണ് തകർന്നത്. ഗുരുതരമായ മാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു. ജനകീയ ചൈന ലോകത്തിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് എണ്ണപ്പെടുന്നത്. ലോകത്തെ അധ്വാനിക്കുന്ന വർഗത്തിനും ഇടതുപക്ഷ ശക്തികൾക്കും മുന്നോട്ട് പോകാൻ അനുകൂലമായ സാർവദേശീയ പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ ദൗത്യം നിർവഹിക്കുന്നില്ല എന്നായിരുന്നു ചൈനയ്ക്കെതിരെ ഉയർന്നിരുന്ന വിമർശനം. എന്നാൽ, അയൽ രാജ്യങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന കുറച്ചു കാലമായി ഫലപ്രദമാമായി നിർവഹിച്ചുവരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നു’, എം.വി. ഗോവിന്ദൻ പറഞ്ഞു..

‘ചൈനയെ വളയാൻ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക സഖ്യകക്ഷികളായി ഇന്ത്യ, ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആണ് കാണുന്നത്. ജനകീയ ചൈനയ്ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കൻ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോൾ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നില്ല. എല്ലാ അയൽരാജ്യങ്ങളുമായും നല്ല അയൽപ്പക്ക ബന്ധം വേണം. എന്നാൽ, എല്ലാ അയൽരാജ്യങ്ങളുമായും സംഘർഷത്തിലാണെന്ന് മാത്രമല്ല, രാജ്യത്തുതന്നെ സംഘർഷത്തിലാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *