ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് മാരുതി ജിംനി വിപണിയിലെത്തിയത്. ഓഫ് റോഡ് പ്രേമികളെ ലക്ഷ്യമിട്ടിറക്കിയ വാഹനം കഴിഞ്ഞമാസമാണ് വിപണിയിലെത്തിയത്. ഇപ്പോഴിതാ ജിംനിയെ ഗാരിജിലെത്തിച്ചിരിക്കുതകയാണ് മലയാളികളുടെ പ്രിയതാരം ചെമ്പൻ വിനോദ്.
ഇൻഡസ് മോട്ടോഴ്‌സ് നെക്‌സയിൽനിന്നാണ് താരം വാഹനം വാങ്ങിയത്. ചെമ്പൻ വിനോദ് വാഹനം വാങ്ങുന്നതിന്റെ ചിത്രങ്ങൾ നെക്‌സ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്കിൽ ഒരുക്കിയിരിക്കുന്ന ജിംനിയുടെ ഏത് വേരിയന്റാണിത് എന്ന് വ്യക്തമല്ല. വിദേശ വിപണികളിൽ നിന്നും വ്യത്യസ്തമായി 5-ഡോർ രൂപത്തോടെയാണ് വാഹനത്തെ മരുതി വിപണിയിലെത്തിച്ചത്. ഇതിന്റെ വിലവിവരങ്ങൾ 2023 ജൂൺ ആദ്യമാണ് പുറത്തുവിട്ടത്.
12.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില. രണ്ടു വേരിയന്റുകളിലായാണ് ജിംനിയെ വിപണിയിലെത്തിച്ചിരിക്കുന്നത്. ബെയ്‌സ് മോഡലായ ദലമേ മാനുവലിന് 12.74 ലക്ഷവും ദലമേ ഓട്ടോ മാറ്റിക്കിന് 13.94 ലക്ഷവുമാണ് എക്സ്ഷോറൂം വില. വില. രണ്ടാമത്തെ മോഡലായ അഹുവമ ങഠ ക്ക് 13.69 ലക്ഷവും അഹുവമ അഠ യ്ക്ക് 14.89 ലക്ഷവുമാണ് വില. ആൽഫ ഓട്ടമാറ്റിക്ക് ഡ്യുവൽ ടോണിന് 15.05 ലക്ഷം രൂപയാണ് വില.
ഇന്ത്യയിലാണ് ജിംനിയുടെ ഫൈവ് ഡോർ മോഡൽ ആദ്യമായി എത്തിയത്. ഒരു മാസം 7000 യൂണിറ്റ് ജിംനികളാണ് ഇന്ത്യൻ വിപണിക്ക് നൽകുക. ഓട്ടോ എൽഇഡി ഹെഡ്ലാമ്പുകൾ, 9 ഇഞ്ച് ടച്ച്സ്‌ക്രീൻ, സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ ആകർഷകമായ സവിശേഷതകളാണ് ജിംനി ആൽഫ ട്രിമ്മിൽ ഉള്ളത്.
ആറ് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്ന ആൽഫ ട്രിം, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ഋടജ, ഹിൽ-ഡിസന്റ് കൺട്രോൾ, ഒരു റിയർ-വ്യൂ ക്യാമറ, EBD ഉള്ള എബിഎസ് എന്നിവ ഉൾപ്പടെ സുരക്ഷയ്ക്കും മുൻഗണനയുണ്ട്



