റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് : പാലക്കാട് തൂതയിൽ 15 വയസുകാരിയുടെ വിവാഹം നടത്തിയതായി പരാതി. കുട്ടിയുടെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് 2023 ജൂൺ മാസം 28ന് വിവാഹം നടന്നെന്നാണ് പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതായി ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്നാണ് ചെൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് സന്ദേശം ലഭിക്കുന്നത്. 15 വയസുള്ള കുട്ടിയെ 32 വയസുള്ള യുവാവ് വിവാഹം കഴിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. പെൺകുട്ടിയുടെ വീട് മണ്ണാർക്കാടയതിനാൽ മണ്ണാർക്കാട് പൊലീസിനോടാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പെൺകുട്ടിയ്ക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടെന്നാണ് പൊലീസിനോട് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് വിവരം. വിവാഹം നടന്നത് ചെർപ്പുളശേരിയിൽ ആയതിനാലും വരന്റെ വീട് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലും ഇപ്പോൾ ചെർപ്പുളശ്ശേരി പൊലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *