മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ അപകടത്തില്‍ പെട്ട ബസ്സിനു തീപ്പിടിച്ച് 25 പേര് വെന്തുമരിച്ചു. 8 പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിനു തീ പിടിക്കുകയായിരുന്നു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 25 പേരും മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത് എന്നതിനാല്‍ യാത്രക്കാര്‍ ബസ്സില്‍ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

