ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കി പട്ടണത്തിലാണ് സംഭവം. 24/06/23 ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായതെന്ന് ലക്സര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മംമ്ത ഗോല പറഞ്ഞു. ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസ് ദോസ്നി റെയില്‍വേ ബ്രിഡ്ജില്‍ സെല്‍ഫിയെടുക്കുന്നതിനിടെ സിദ്ധാര്‍ത്ഥ് സൈനി , ശിവം സൈനി എന്നിവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സൊളാനി നദിയുടെ തീരത്ത് ഒരു മതപരമായ ചടങ്ങ് നടത്താന്‍ കുടുംബത്തോടൊപ്പം ലക്‌സറില്‍ എത്തിയതായിരുന്നു അവരെന്നും പോലീസ് കൂട്ടിചേര്‍ത്തു.
റിപ്പോര്‍ട്ട്
ന

