റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിലേക്ക്

June 25, 2023 - 5:36 pm

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിലേക്ക്. ശർമിളയുടെ വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. 2023 ജൂലൈ മാസം എട്ടിനാകും ലയനം. അവസാനവട്ട ചർച്ചകൾക്കായി ജൂൺ 29 വ്യാഴാഴ്ച ശർമിള ഡെൽഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണും

മെയ് 29 ന് ശർമിള ബെംഗളൂരുവിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് പലതവണ ചർച്ചകൾ നടന്നതായാണ് റിപ്പോർട്ട്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാർട്ടി തലപ്പത്ത് നിർണായക സ്ഥാനവും നൽകാമെന്നാണു കോൺഗ്രസ് ശർമിളയ്ക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.

ആന്ധ്രാ കോൺഗ്രസിന്റെ നേതൃത്വം ശർമിളയെ ഏൽപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസിന്റെ നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *