റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത യുവാവിന് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 15 ലക്ഷം രൂപ

June 18, 2023 - 12:01 pm

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ 5900 ദിനാർ (15 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. 39 വയസുകാരനായ കുുവൈത്തി പൗരനാണ് തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട് പണം നഷ്ടമായ ശേഷം അബൂ ഫാത്തിറ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. കുവൈത്തിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതൻ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്‍താണ് പണം തട്ടിയത്.

ഇത്തരത്തിൽ അജ്ഞാത മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‍തും സമാനമായ തരത്തിലും തട്ടിപ്പുകളിൽ അകപ്പെട്ട മൂന്നൂലധികം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വിവിധ മാധ്യമങ്ങൾ വഴി അധികൃതർ ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നിർദേശങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഓഹരി വിപണികളിലെ നിക്ഷേപം, പെട്രോളിയം മേഖലയിലോ ഡിജിറ്റൽ കറൻസികളിലെയോ നിക്ഷേപങ്ങൾ എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. തുടർന്ന് ചില ലിങ്കുകൾ അയച്ചു കൊടുക്കുകയും അതിലൂടെ പ്രത്യേക ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർദേശിക്കുകയും ചെയ്യും. ഇത്തരം ആപ്ലിക്കേഷനുകൾക്ക് ഉടമയുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ശേഖരിക്കാനും അവ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുനും സാധിക്കുമെന്നതാണ് തട്ടിപ്പിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *