റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവുനായ ആക്രമണം തുടരുന്നു; തൃശൂരില്‍ 10 പേര്‍ക്ക് കടിയേറ്റു

June 15, 2023 - 7:00 pm

തൃശൂർ: സംസ്ഥാനത്ത് വ്യാഴാഴ്ചയും തെരുവു നായ ആക്രമണം. തൃശൂർ വല്ലിച്ചിറ, ഊരകം ഭാഗങ്ങളിൽ പത്തു പേർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്ററവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളെജിൽ ചികിത്സ തേടി.

റോഡിലൂടെ നടന്നു പോയവർക്കാണ് നായയുടെ കടിയേറ്റത്. കണ്ണിൽ കണ്ടവരെയെല്ലാം നായ കടിച്ച് ഓടിക്കുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. പിന്നീട് നായയെ വാഹനമിടിച്ച് ഉരകത്തുനിന്നും കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *