റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തുമാറ്റി; വകുപ്പില്ലാ മന്ത്രിയായി തുടർന്നേക്കും
വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്സൈസ് മുത്തു സ്വാമിക്കുമാണ് കൈമാറിയത്.

ചെന്നൈ: ജോലി വാഗ്ദാനെ ചെയ്ത് പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റു ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി. ബാലജിയുടെ വകുപ്പുകൾ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കും. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്സൈസ് മുത്തു സ്വാമിക്കുമാണ് കൈമാറിയത്. എന്നാൽ ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കില്ലെന്നും വകുപ്പില്ലാ മന്ത്രിയായി തുടരുമെന്നുമാണ് വിവരം
അതേസമയം, ബാലാജിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. റിമാൻഡിൽ കഴിയുന്നതിനാൽ കസ്റ്റഡിയിൽ വിടാനാവില്ലെന്ന് ചെന്നൈ പ്രിൻസിപ്പൽ കോടതി വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു ഇഡിയുടെ വാദം. അതിനാൽ മന്ത്രിയെ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി ഹർജിയിൽ ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *