റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്: 4 ജില്ലകളിൽ യെല്ലോ അലർട്ട്
ജടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

June 12, 2023 - 10:53 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായായ മഴയ്ക്ക് മുന്നറിയിപ്പ്. 24 മണിക്കുറിൽ 7 മുതൽ 11 സെ. മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇതുമൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ജുൺ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *