റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡബിൾ ഡെക്കർ വിമാനത്തിന്റെ മാതൃകയുമായി ജർമനിയിൽ നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോ.

June 11, 2023 - 12:03 pm

അലജാൻഡ്രോ ന്യുനെസ് വിസെന്റെ രൂപകൽപ്പന ചെയ്ത ഡബിൾ ഡെക്കർ വിമാനത്തിന്റെ മാതൃക പ്രദർനത്തിനെത്തിച്ച് ജർമനിയിൽ നടന്ന എയർക്രാഫ്റ്റ് എക്‌സ്‌പോ. വിമാനത്തിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. വിമാനത്തിൽ ഡബിൾ ഡെക്കർ സംവിധാനം ഒരുക്കുന്നത് തീരെ സുരക്ഷിതമായിരിക്കില്ലെന്നും ഇത് ജീവന് അപകടമാകുമെന്നുമാണ് പലരുടെയും വിമർശനം.

ബസുകളിലുൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇന്ന് ഡബിൾ ഡെക്കർ സംവിധാനമുണ്ട്. ട്രെയിനുകളിലടക്കം ഇത്തരം ഡബിൾ ഡെക്കറുകൾ കാലം മാറുന്നതിനനുസരിച്ച് വരുന്നുണ്ട്. വിമാനത്തിന്റെ കാര്യത്തിലും ഇത് സാധ്യമാണെന്ന് തെളിയിക്കുകയാണ് ജർമനിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ .എന്നാൽ ഇത് പ്രായോഗികമല്ലെന്ന് മാത്രം

അടിയന്തര ഘട്ടങ്ങളിൽ ഈ സംവിധാനം ഒരിക്കലും പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല, എന്തെങ്കിലും അപകടം സംഭവിച്ചാൽ ജീവന് ഭീഷണിയാകുന്നതാണ് ഈ സീറ്റിങ് രീതി. വിമാനത്തിന് തീ പിടിക്കുകയോ പുക വരികയോ മറ്റോ ഉണ്ടാകുമ്പോൾ യാത്രക്കാരെ ഒഴിപ്പിക്കാനുള്ള പരമാവധി സമയം 90 സെക്കന്റ് മാത്രമാണ്. ഇത്തരം അസംബന്ധം നടപ്പിലാക്കരുതെന്നും ഉപയോക്താക്കൾ പറയുന്നു. അതേസമയം വിമാനത്തിലെ ഡബിൾ ഡെക്കർ ഒരു മാതൃക മാത്രമായി കണ്ടാൽ മതിയെന്നാണ് ചിലരുടെ അഭിപ്രായം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *