റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളേഴ്‌സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ ഒന്ന് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് :

June 10, 2023 - 8:23 am

കേരളത്തിലെ കുട്ടനാട് പോലുള്ള ഗ്രാമങ്ങൾ അന്തർദേശീയ തലത്തിൽ പോലും പ്രശസ്തമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച ട്വിറ്ററിൽ വൈറലായിരിക്കുന്നു. കളേഴ്‌സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ വന്ന ഒരു ട്വീറ്റിൽ ഇന്ത്യയിലെ അതിമനോഹരങ്ങളായ പത്തു ഗ്രാമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇതിൽ മൂന്നാമതായി കൊടുത്തിരിക്കുന്നത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് നിന്നുള്ള ചിത്രമാണ്. വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പടെയുള്ളവർ ഇവ റീട്വീറ്റ് ചെയ്തതോടെ പോസ്റ്റ് വൈറലായി.

ഹിമാചലിലെ കൽപ, മേഘാലയയിലെ മൗളിനോംങ്, പാലക്കാട്ടെ കൊല്ലങ്കോട്, തമിഴ്‌നാട്- കന്യാകുമാരിയിലെ മാത്തൂർ, കർണാടകയിലെ വാരംഗ, പശ്ചിമ ബംഗാൾ- ഡാർജിലിങ് അതിർത്തിയിലെ ഗോർഖേയ് ഖോല, ഒഡീഷയിലെ ജിരാംഗ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിലെ ഖിംസർ എന്നിവയാണ് ‘കളേഴ്‌സ് ഓഫ് ഭാരത്’ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങൾ.

അറുപതിനായിരത്തോളം പേർ പിന്തുടരുന്ന ഈ പേജിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ചിത്രങ്ങൾ സഹിതം വിവരങ്ങളുള്ളത്..ഹൃദയഹാരിയായ ഗ്രാമഭംഗിയാണ് വിദേശ വിനോദസഞ്ചാരികളെ പോലും കേരളത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളിലൊന്ന്‌. അതിമനോഹരമായ നിരവധി ഗ്രാമങ്ങൾ കേരളത്തിലുടനീളമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *