റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആർഎസ്എസിന്റെ സവർണ വർഗീയതയുടെ പ്രതിഫലനമാണ് പാർലമെൻറ് ഉദ്ഘാടനത്തിൽ കണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

May 28, 2023 - 1:24 pm

കണ്ണൂർ : ∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ വീട്ടിലിരുത്തി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഈ ദിനം ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.

അവർണ വിഭാഗത്തിലെ രാഷ്ട്രപതിയെ ഒഴിവാക്കി സവർക്കർ ദിനത്തിൽ ഉദ്ഘാടനം നടത്തിയത് ആർഎസ്എസിന്റെ സവർണ വർഗീയതയുടെ പ്രതിഫലനമാണ്. പാർലമെൻറ് ഉദ്ഘാടനത്തിൽ ഭരണഘടനാ മൂല്യങ്ങളെ ബിജെപി കാറ്റിൽ പറത്തി. പാർലമെൻറിൽ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ് കേന്ദ്രസർക്കാരെന്നും വേണുഗോപാൽ പറഞ്ഞു. …

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *