റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ എലത്തൂർ ട്രെയിൻ ആക്രമണം: ഡൽഹിയിൽ എൻഐഎ റെയ്ഡ്

May 11, 2023 - 2:49 pm

ഡൽഹി: എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ റെയ്ഡ്. ഷഹീൻ ബാഗിൽ 2023 മെയ് 11ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. സംശയാസ്പദമായ സ്ഥലങ്ങളിൽ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒൻപത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള ‘കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ’ (സിടിസിആർ) ഡിവിഷൻ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് ഏജൻസി കേരള പൊലീസിൽ നിന്ന് കേസ് ഏറ്റെടുക്കുന്നത്.

സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 2023 ഏപ്രിൽ രണ്ടിനാണ് കണ്ണൂരിലേക്കു പോയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ ഷാറൂഖ് സെയ്ഫി യാത്രക്കാർക്കു നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *