മുംബൈ: ബോളിവുഡിന്റെമുന്‍നിര നായികമാരായ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ജീ ലെ സാറാ’ ഈ വര്‍ഷം അവസനത്തോടെ തിയേറ്ററിലെത്തും. റീമ കഗ്തി ഒരഭിമുഖത്തിലൂടെ അറിയിച്ചത്. സോയ അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരോടൊപ്പം ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുകയാണ് റീമ കഗ്തി.
സിനിമ രാജസ്ഥാനില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മറ്റ് പല മനോഹര ലൊക്കേഷനുകളും നോക്കിയിട്ടുണ്ടെന്നും റീമ പറഞ്ഞു. ലൊക്കേഷന്‍ ഹണ്ടുമായി ബന്ധപ്പെട്ട് മുമ്ബ് ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ‘സ്വര്‍ണ്ണത്തിനായി തിരയുന്നു ലൊക്കേഷന്‍ സ്‌കൗട്ട് ജീ ലെ സാറാ, രാജസ്ഥാന്‍’ എന്നായിരുന്നു അദ്ദേഹം ചിത്രത്തിനൊപ്പം എഴുതിയത്. ഈ സിനിമയ്ക്കായി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു ആലിയയുടെ കമന്റ്. ആവേശം തോന്നുന്നുവെന്ന് കത്രീനയും പ്രതികരിച്ചിരുന്നു.
മൂന്ന് സ്ത്രീകളുടെ സാഹസികമായ ഒരു റോഡ് ട്രിപ്പാണ് ജീ ലെ സാറയുടെ പ്രമേയം. ‘ദില്‍ ചാഹ്താ ഹേ’, ‘സിന്ദഗി നാ മിലേഗി ദൊബാര’ എന്നീ സിനിമകളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതാണ് ജീ ലെ സാറാ. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുക. എക്സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദില്‍ ചാഹതാ ഹേ, സിന്ദഗി നാ മിലേഗി ദൊബാര, ദില്‍ ധഡക്നേ ദോ, ഗല്ലി ബോയ് തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൗസ് ആണ് എക്സല്‍ എന്റര്‍ടൈന്‍മെന്റ്.
