റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹി : സ്വവർഗ വിവാഹത്തെ ഡൽഹി ബാലാവകാശ കമ്മിഷൻ. സ്വവർഗ വിവാഹങ്ങളെ പിന്തുണച്ച കമ്മിഷൻ, സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ ഹർജി നൽകി. സ്വവർഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷൻ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി 2023 ഏപ്രിൽ 18ന് പരിഗണിക്കും.

നിരവധി രാജ്യങ്ങളിൽ സ്വവർഗ വിവാഹം ചെയ്യുന്ന ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. സ്വവർഗ കുടുംബങ്ങളിൽ വളരുന്ന ഈ കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സ്വവർഗ വിവാഹം നിയമപരമാക്കിയ നിരവധി രാജ്യങ്ങളിൽ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ഡൽഹി ബാലാവകാശ കമ്മിഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *