റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംഭവം ആരംഭത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അയ്യായിരത്തിലധികം ആളുകളുടെ പിന്തുണയിൽ റിലീസ് ചെയ്തു

കൊച്ചി: അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വില്‍സന്‍ പ്രധാന വേഷത്തിലെത്തുന്ന സംഭവം ആരംഭം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, സോഷ്യല്‍ മീഡിയയിലൂടെ അയ്യായിരത്തിലധികം ആളുകളുടെ പിന്തുണയില്‍ റിലീസായി. ടിറ്റോ വില്‍സന്‍, മുരുകന്‍മാര്‍ട്ടി, പ്രശാന്ത് മുരളി, ടോം ഇമ്മട്ടി, ജിനോ ജോണ്‍, ലിജോ അഗസ്റ്റീന്‍ എന്നിവരോടൊപ്പം അറുപതോളം പുതുമുഖങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നു.

സിംഗിള്‍ ഷോട്ടില്‍ വേള്‍ഡ് റെക്കോര്‍ഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ സംവിധായകനായ നിഷാദ് ഹസന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ടീം വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.
പാതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച്‌ വരുന്ന രവിയെന്ന (മുരുകന്‍ മാര്‍ട്ടി) റെയില്‍വേ ജീവനക്കാരന്‍ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയില്‍ നടക്കുന്ന പല കാര്യങ്ങള്‍ക്കും, ആ സംഭവം ആരംഭം കുറിക്കുന്നു. തന്റെ സന്തോഷങ്ങള്‍ക്ക് മറ്റുള്ളവരെ കരുവാക്കുന്ന ഹെവി ഡോസ് എന്ന കഥാപാത്രമായി ടിറ്റോവില്‍സന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

ടീം വട്ടം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിര്‍വ്വഹിക്കുന്നത് നിഷാദ് ഹസന്‍. ക്യാമറ -റെജീന്‍ സാന്റോ, എഡിറ്റര്‍ – ജിതിന്‍ ഡി കെ,സംഗീതം – വിനായക് ശരത്ചന്ദ്രന്‍ ,ആര്‍ട്ട് ഡയറക്ടര്‍ – നിധിന്‍ രാജ്, ജിതേഷ് ജിത്തു, ഗാനങ്ങള്‍ – ദിനു മോഹന്‍ , നിഷാദ് ഹസന്‍, അസി മോയ്ദു, അസോസിയേറ്റ് ക്യാമറ – ഹേംചന്ദ് ഹേമ ചന്ദ്രന്‍ , അസിസ്റ്റന്റ് ക്യാമറ – മിര്‍ഷാദ് നൂര്‍, അസിസ്റ്റന്‍്റ് ഡയറക്ടര്‍സ് -സൗരഭ് ശിവ,അമല്‍ സുരേഷ്, മിട്ടു ജോസഫ്. വി എഫ് എക്സ് – രന്തീഷ് രാമകൃഷ്ണന്‍ (Ranz VFX) കളറിംഗ് – സുജിത്ത് സദാശിവന്‍,സ്റ്റില്‍സ് – റഹീസ് റോബിന്‍സ് (റോബിന്‍സ് ഫോട്ടോഗ്രഫി) , ഓഡിയോഗ്രഫി -ജിജു മോന്‍ ടിബ്രൂസ്. ടൈറ്റില്‍ ഡിസൈന്‍ – അനന്തു അശോകന്‍.പബ്ലിസിറ്റി ഡിസൈന്‍ -Terzoko ഫിലിംസ്, പി.ആര്‍.ഒ _ അയ്മനം സാജന്‍ എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *