റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബില്‍കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്‌ന എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജഡ്ജി നിയമനം ഉള്‍പ്പെടെ പല ഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്‌ന എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ബില്‍ക്കിസ് ബാനുവിന്റെ ഹരജികള്‍ പരിഗണിക്കുക.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയാണ് കഴിഞ്ഞ ആഗസ്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കുറ്റവാളികള്‍ 15 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോചനം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *