റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്ന്‌ ആദ്യ പോക്‌സോ കേസ്‌

March 16, 2023 - 8:45 am

മൂന്നാര്‍ : ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത്‌ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍ (45) ആണ്‌ മൂന്നാര്‍ പോലീസിന്റെ പിടിയിലായത്‌. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്നുളള ആദ്യ പോക്‌സോ കേസാണിത്‌.

വിവാഹിതനും രണ്ടുമക്കളുടെ പിതാവുമായ രാമന്‍ 2023 ജനുവരി പകുതിയോടെയാണ്‌ 17 കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത്‌ കൂടെ താമസിപ്പിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തെങ്കിലും ഇയാള്‍ തമിഴ്‌നാട്ടിലേക്ക്‌ കടന്നുകളഞ്ഞു. തമിഴ്‌നാട്ടിലേക്കു കടന്നുകളഞ്ഞ ഇയാള്‍ കുടിയില്‍ മടങ്ങിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ സംഘം പുലര്‍ച്ചെ 3ന്‌ വീട്‌ വളഞ്ഞ്‌ പിടികൂടുകയായിരുന്നു. സംഭവശേഷം ഇയാള്‍ പലതവണ കുടിയിലെത്തിയിരുന്നു. എന്നാല്‍ രാജമല പെട്ടിമുടിയില്‍ നിന്നും 18 കിലോമീറ്റര്‍ സഞ്ചരിച്ച്‌ പോലീസ്‌ വരുമെന്ന വിവരം കിട്ടുമ്പോള്‍ ഇയാള്‍ വനത്തില്‍ കയറി കടന്നുകളയുകയായിരുന്നുപതിവ്‌.

എസ്‌എച്ച്‌ഒ മനേഷ്‌ പൗലോസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം മാര്‍ച്ച 14 ചൊവ്വാഴ്‌ച വൈകിട്ട്‌ പോലീസ്‌ വാഹനത്തില്‍ പെട്ടിമുടിയിലെത്തി അവിടെനിന്ന്‌ രാത്രി ടാക്‌സി ജീപ്പില്‍ സൊസൈറ്റി കുടിക്ക്‌ 2 കിലോമീറ്റര്‍ അകലെയത്തി. പിന്നീട്‌ പ്രദേശവാസികളെ അറിയിക്കാതെ കിലോമീറ്ററുകള്‍ ടോര്‍ച്ച്‌ വെളിച്ചത്തില്‍ നടന്ന്‌ 15ന്‌ പുലര്‍ച്ചെ മൂന്നോടെ പ്രതിയുടെ വീടിന്‌ സമീപമെത്തി വീട്‌ വളഞ്ഞശേഷമായിരുന്നു അറസ്റ്റ്‌. എസ്‌.ഐ കെ.ഡി മണിയന്‍,സിപിഒമാരായ സഹീര്‍ ഹുസൈന്‍, ടോണി ചാക്കോ, അനീഷ്‌ ജോര്‍ജ്‌, പ്രദീപ്‌ കുമാര്‍, എന്നിവരും പോലീസ്‌ സംഘത്തിലുണ്ടായിരുന്നു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *