ന്യൂഡല്‍ഹി: 2023 ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിനായുള്ള പട്ടികയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്റെ ‘പൂകുഴി’ എന്ന നോവല്‍ ഇടം പിടിച്ചു. ഇതാദ്യമായാണ് തമിഴ് സാഹിത്യത്തില്‍ നിന്നും ഒരു കൃതി ബുക്കര്‍ പട്ടികയില്‍ സ്ഥാനം നേടുന്നത്. അനിരുദ്ധ് വാസുദേവനാണ് നോവല്‍ ‘പൈര്‍’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. 50 ലക്ഷം രൂപയാണ് സമ്മാന തുക. മെയ് 23 ന് പുരസ്‌കാരം പ്രഖ്യാപിക്കും. പെരുമാള്‍ മുരുഗനെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് എഴുത്തുകാരുടെ നോവലുകളും ബുക്കര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
