റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് ഗവര്‍ണര്‍ക്കു പരാതി

March 11, 2023 - 9:16 pm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയും എം.ജി. സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് ഗവര്‍ണര്‍ക്കു പരാതി. പ്രബന്ധത്തിന്റെ ചില ഭാഗങ്ങള്‍ പകര്‍ത്തിയെഴുത്താണെന്നും യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണു ഗവേഷണപഠനം നടത്തിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്കും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി. കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‌ലിം കുടുംബനിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തില്‍ 2009-ലാണ് ഷീന ഷുക്കൂര്‍ തമിഴ്‌നാട് അംബേദ്ക്കര്‍ സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *