റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലൂചിസ്ഥാനില്‍ ചാവേര്‍ ആക്രമണം:9 പോലീസുകാര്‍ കൊല്ലപ്പെട്ടു

March 7, 2023 - 12:18 pm

ഇസ്ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒമ്പത് പോലീസുകാര്‍ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് അറിയിച്ചു. മോട്ടോര്‍ സൈക്കിള്‍ പോലീസ് ട്രക്കിലേക്ക് ഇടിച്ചുകയറ്റി അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് 160 കിലോമീറ്റര്‍ കിഴക്കുള്ള സിബ്ബി നഗരത്തിലാണ് ആക്രമണം. ഏഴു പോലീസുകാര്‍ക്ക് പരുക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഗോത്രവംശജരായ ബലൂച് ഗറില്ലകള്‍ പതിറ്റാണ്ടുകളായി സര്‍ക്കാരിനെതിരേ പോരാടുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *