ആറ്റുകാല്‍ പൊങ്കാല: ഒരുക്കം പൂര്‍ത്തിയായി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ. രാവിലെ 10.20 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്.
രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവിയെ എഴുന്നള്ളിക്കും. ഒരേ സമയം 3,000 പേര്‍ക്ക് വരിനിന്ന് ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. വരിനില്‍ക്കുന്നവര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ അംബ, കാര്‍ത്തിക ഓഡിറ്റോറിയങ്ങളിലായി കാല്‍ലക്ഷത്തോളം പേര്‍ക്ക് അന്നദാനമുണ്ടാകും. പൊങ്കാലയിടാന്‍ ഇത്തവണ 50 ലക്ഷം പേര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

പൊങ്കാല പ്രമാണിച്ച് ദക്ഷിണ റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. നാളെ നാഗര്‍കോവിലിലേക്കും എറണാകുളത്തേക്കും അധിക സര്‍വീസുകള്‍ നടത്തും. കെ.എസ്.ആര്‍.ടി.സി. സമീപ ജില്ലകളിലേക്ക് പ്രത്യേക സര്‍വീസ് നടത്തും. ഇതിനായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ചൂടു കൂടുതലായതിനാല്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാനും സൗകര്യമുണ്ട്.

Share
അഭിപ്രായം എഴുതാം