റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭ നേരത്തെ പിരിയും

March 6, 2023 - 12:38 pm

കൊച്ചി: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിയാന്‍ സാധ്യത. വേനല്‍ കനക്കുന്നതു കണക്കിലെടുത്തും 23ന് റംസാന്‍ വ്രതം ആരംഭിക്കുന്നതിനാലും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സമ്മേളനം തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ആലോചന.

സമ്മേളനം വെട്ടിച്ചുരുക്കുകയാണെങ്കില്‍ പരിഗണനയിലുള്ള ചില ബില്ലുകള്‍ അവതരിപ്പിക്കാന്‍ തടസമാകും. അടിയന്തര സ്വഭാവമുള്ള ബില്ലുകള്‍ മാറ്റിവെക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ തീരുമാനപ്രകാരം 29 വരെ സമ്മേളനമുണ്ട്. 24ന് പിരിയാനാണ് ആലോചന. മണ്‍സൂണ്‍കാല സമ്മേളനം ജൂണില്‍ ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *