കൊച്ചി: കോടതിയില്‍ അപമര്യാദയായി പെരുമാറിയെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാതിയില്‍ അഭിഭാഷകനെതിരേ കേസ്. ഹൈക്കോടതിയാണു സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.
അഭിഭാഷകനായ യശ്വന്ത് ഷേണായിക്കെതിരേയാണു ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. കേസ് വാദത്തിനിടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതും അപമര്യാദയോടെ പെരുമാറിയതും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് മേരി ജോസഫിന്റെ പരാതി. തുടര്‍ന്നാണ് അഭിഭാഷകനെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കിയത്.
നേരത്തെ ജസ്റ്റിസ് മേരി ജോസഫിനെതിരേ യശ്വന്ത് ഷേണായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് മേരി ജോസഫ് ദിവസം 20 കേസുകള്‍ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി. ഇതിനു പിന്നാലെയാണ് അഭിഭാഷകനെതിരായ കോടതിയലക്ഷ്യ നടപടി.



