തിരുവനന്തപുരം: സംരംഭകരുടെ പരാതികള്‍ 30 ദിവസത്തിനകം പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിലവില്‍വന്നു. ജില്ലാ, സംസ്ഥാന തല പരാതി പരിഹാര സമിതികള്‍ രൂപീകരിച്ചാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
പരാതി പരിഹാര പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തും. 10 കോടി രൂപവരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതി കലക്ടര്‍ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല സമിതി പരിശോധിക്കും.



