റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന സ്വയം സന്നദ്ധത പുനരധിവാസ പദ്ധതിയുടെ നാമകരണവും സോഷ്യൽ മീഡിയാ പേജ് ഉദ്ഘാടനവും മാർച്ച് 03ന് ഉച്ചക്ക് രണ്ടിന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. വനം-വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആർ.കെ.ഡി.പി സ്പെഷ്യൽ ഓഫീസർ പ്രകൃതി ശ്രീവാസ്തവ, വനം വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും.



