റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

February 28, 2023 - 8:50 pm

മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെ രക്ഷപ്പെടുത്താനായി. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പുറത്തെടുത്തത്.വീടിനോട് ചേര്‍ന്ന് പണി നടക്കുന്ന കിണര്‍ ഇടിയുകയായിരുന്നു. തൊഴിലാളികള്‍ കിണറിലേക്ക് ഇറങ്ങുമ്പോഴാണ് വശങ്ങളിലെ മണ്ണിടിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *