റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

    ആലുവ സബ് ജയില്‍ റോഡിലെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍ പാസായതും പ്‌ളസ് ടു ക്ലാസ്സില്‍ പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2023-ലെ മെഡിക്കല്‍/ എന്‍ജിനീയറിംഗ് എന്‍ട്രന്‍സിനുള്ള സൗജന്യ പരിശീലനം ഏപ്രില്‍ 3ന് ആരംഭിക്കും.     പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 70% സീറ്റും ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30% സീറ്റും അനുവദനീയം.  പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.     അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 15നകം രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 6238965773 നമ്പറില്‍ ബന്ധപ്പെടുക. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *