റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണ്ണാർക്കാട് : മണ്ണാർക്കാട് മൈലാംപാടത്ത് 2023 ഫെബ്രുവരി 6ന് മരം വലിക്കുന്ന ആന ഇടഞ്ഞോടി. ഉച്ചയ്ക്ക് 2:30 ഓട് കൂടി മരം കയറ്റാൻ വന്ന ആനയാണ് വിരണ്ടോടിയത്. മൈലാംപാടത്ത് നിന്ന് ഓടിയ ആന മണ്ണാർക്കാട് എംഇഎസ് കോളേജ് പരിസരത്താണ് നിന്നത്. കൊണ്ടോട്ടി മിനി എന്ന ആനയാണ് വിരണ്ടോടിയത്. ബൈക്കിന്റെ ശബ്ദം കേട്ടതോടെയാണ് ഈ ആന വിരണ്ടോടിയത് എന്നാണ് പാപ്പാൻ ബാലൻ പറഞ്ഞത്. നടുറോഡിലൂടെയാണ് കിലോമീറ്ററുകളോളം ഈ ആന ഓടി വന്നത്. ഇത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ആന ഓടുന്നതിനൊപ്പം നാട്ടുകാരും പുറകെ ഓടിയത് ആശങ്ക സൃഷ്ടിച്ചു. ഏകദേശം പത്ത് കിലോമീറ്ററോളമാണ് ആന ഓടിയത്. ആളുകൾ വലിയ രീതിയിൽ ബഹളം ഉണ്ടാക്കിയത് മൂലമാണ് ആ‌ന കൂടുതൽ വിരണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്.‌

പാലക്കാട് -കോഴിക്കോട് ദേശിയപാതയിലൂടെയാണ് ആന ഏറെ ദൂരം ഓടിയത്. പിന്നീട് മണ്ണാർക്കാട് എംഇഎസ് കോളേജിന് മുന്നിൽ വെച്ച് ആനയെ തളക്കുകയായിരുന്നു. ആദ്യം ഒരു ടാങ്കർ‌ ലോറിയിൽ കെട്ടുകയും, പിന്നീട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. നിലവിൽ ആന ഒരു തരത്തിലുള്ള പരിഭ്രാന്തിയും ഉണ്ടാക്കുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *