റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോകുലത്തിന് ജയം

January 30, 2023 - 11:52 am

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ കരുത്തനായ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകമായ കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെങ്ക്രി എഫ്.സിയെ 1-0 ത്തിനാണു ഗോകുലം തോല്‍പ്പിച്ചത്. സെര്‍ജിയോ ഇഗ്നേഷ്യസാണ് ഗോകുലത്തിനായി ഗോളടിച്ചത്. പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ട വീര്യം ചോരാതെയാണു ഗോകുലം ജയിച്ചത്. കഴിഞ്ഞ ഹോം മത്സരത്തില്‍ അവര്‍ റയാല്‍ കാശ്മീരിനെയും തോല്‍പ്പിച്ചിരുന്നു. ജയത്തോടെ ഗോകുലം മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സിയുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

ഗോകുലത്തിനായി 21-ാം മിനിറ്റില്‍ വികാസ് സെയ്‌നി മറിച്ചു നല്‍കിയ പന്ത് ഹെഡ് ചെയ്താണു സെര്‍ജിയോ ഇ േഷ്യസ് ഗോളടിച്ചത്. 57 -ാം മിനുട്ടില്‍ ഇരട്ട മഞ്ഞക്കാര്‍ഡുകള്‍ കണ്ട മുന്നേറ്റ നിര താരം രാഹുല്‍ രാജു പുറത്തുപോയതു ഗോകുലത്തിന് ആഘാതമായി. പത്തു പേരായി ചുരുങ്ങിയ ഗോകുലത്തിന്റെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാന്‍ കെങ്ക്രി ശ്രമിച്ചെങ്കിലും അമിനോ ബൗബയും പവന്‍ കുമാറും നയിച്ച പ്രതിരോധ നിരയില്‍ വിള്ളല്‍ വീഴ്ത്താനായില്ല. ഗോകുലത്തിന്റെ ഗോള്‍ വല കാത്ത ഷിബിന്‍ രാജിന്റെ മിന്നുന്ന പ്രകടനം കൂടിയായതോടെ മത്സരം അവര്‍ക്കൊപ്പമായി. ഗോകുലത്തിന്റെ അടുത്ത മത്സരം നെരോക്ക എഫ്.സിക്കെതിരേയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *