കല്‍പ്പറ്റ: വയനാട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ഡ്രൈവറുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് അമ്പലവയല്‍ പോലീസ് കേസെടുത്തത്. ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതുകൈ ചൊവ്വാഴ്ച കോളജിലേക്കുള്ള ബസ് യാത്രക്കിടെ വൈദ്യുതി പോസ്റ്റിലിടിച്ച് അറ്റുപോകുകയായിരുന്നു. ചുള്ളിയോട് അഞ്ചാംമൈലില്‍ വച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
റിപ്പോര്‍ട്ട്
ന

