റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവർണർക്കെതിരേ പരസ്യ ഭീഷണിയുമായി ഡി.എം.കെ. നേതാവ്

January 15, 2023 - 8:20 am

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഡി.എം.കെ. നേതാവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നയപ്രഖ്യാപന പ്രസംഗത്തിൽ ബി.ആർ. അംബേദ്കർ, പെരിയാർ ഉൾപ്പെടെയുള്ളവരെ പരാമർശിക്കുന്ന ഭാഗം ഗവർണർ ആർ.എൻ. രവി ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരേ പരസ്യ ഭീഷണിയുമായി ഡി.എം.കെ. നേതാവ് രംഗത്തെത്തിയത്.

ഗവർണർക്ക് അംബേദ്കറുടെ പേര് പറയാൻ കഴിയുന്നില്ലെങ്കിൽ കശ്മീരിലേക്ക് പോകണമെന്നും വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തന്നെ ഭീകരവാദിയെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ ശിവാജി കൃഷ്ണമൂർത്തിക്കെതിരേ നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് രാജ്ഭവൻ കത്തയച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി. സംസ്ഥാനനേതൃത്വം ഡി.ജി.പി.യെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

ഡി.എം.കെ. നേതാവിനെ ഉടൻ അറസ്റ്റുചെയ്യണമെന്നും ഗവർണറെ കൊല്ലാൻ കശ്മീർ തീവ്രവാദികളെ നിയോഗിക്കുമെന്നുപറഞ്ഞയാളെ എൻ.ഐ.എ. നിരീക്ഷിക്കണമെന്നും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാമെന്ന് ഡി.ജി.പി. ഉറപ്പുനൽകിയതായി ബി.ജെ.പി. നേതാവ് കാരു നാഗരാജൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *