കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി, അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മഞ്ചേരി: താമസസ്ഥലത്ത് ചെടിച്ചട്ടികളിലും മറ്റും കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാര്‍ ദിഹാരാ ബാല്‍ സ്വദേശി പപ്പുകുമാര്‍(25) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെ മഞ്ചേരി വള്ളുവമ്പ്രം മുസ്‌ലിയാര്‍പീടികയിലെ സ്വകാര്യ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ യൂണിറ്റിനോടു ചേര്‍ന്ന താമസസ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നാലു വര്‍ഷത്തോളമായി ഇയാള്‍ ഇവിടെ ജോലി ചെയ്തുവരികയാണ്. താമസസ്ഥലത്തിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. മഞ്ചേരി ഇന്‍സ്പക്ടര്‍ റിയാസ് ചാക്കേരിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Share
അഭിപ്രായം എഴുതാം