പത്തനംതിട്ട : മല്ലപ്പള്ളി കീഴ് വായ്പൂരിൽ മാമോദിസ വിരുന്നിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ്, ഭക്ഷ്യസാധനങ്ങൾ എത്തിച്ച് വിതരണം ചെയ്തത്.
കീഴ്‍വായ്പൂർ സെന്റ്: തോമസ് മാർത്തോമാ പള്ളിയിൽ 2022 ഡിസംബർ 29 വ്യാഴാഴ്ച നടന്ന മാമോദിസ ചടങ്ങിനെ തുടർന്നുള്ള വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്.
വെള്ളി, ശനി ദിവസങ്ങളിലായി കൂടുതൽ പേർ ആശുപത്രികളിൽ ചികിത്സ തേടി. ഇവരിൽ രണ്ടു പേർക്ക് കുടലിൽ അണുബാധ ഉണ്ടായി. കേറ്ററിംഗ് സ്ഥാപനം നടത്തിപ്പുകാർക്കെതിരെ കീഴ്വായ്പൂർ പോലീസ് കേസെടുത്തു. ഭക്ഷ്യവിഷബാധ സംബന്ധിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു



