റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം: കേരളം സുപ്രീം കോടതിയില്‍

December 26, 2022 - 7:02 am

തിരുവനന്തപുരം: കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ചോ, നിയമനം നടത്തുന്ന സമിതിയെ സംബന്ധിച്ചോ പാര്‍ലമെന്റ് നിയമം പാസാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

നിയമസഭ പാസാക്കിയ നിയമവും യുജിസി ചട്ടങ്ങളും വരുമ്പോള്‍, നിയമസഭ പാസാക്കിയ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം. ഇടക്കാല ആശ്വാസമായി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിസി നിയമനം റദ്ദാക്കിയതിനെതിരെ മുന്‍ വിസി ഡോ. റിജി ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടിസയച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരും ഹര്‍ജി സമര്‍പ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *