റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ബാങ്ക് തട്ടിപ്പ്: റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

December 5, 2022 - 8:27 am

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടിലടക്കം കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബേങ്കിലും കോഴിക്കോട് കോര്‍പറേഷനിലും എത്തി കൂടുതല്‍ തെളിവുകളും ശേഖരിക്കും.കോര്‍പ്പറേഷന് പുറമെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 17 അക്കൗണ്ടുകളിലായി ഇരുപത്തിയൊന്നര കോടിയുടെ തിരിമറിയാണ് നടന്നത്. ഇതില്‍ എട്ട് അക്കൗണ്ടുകള്‍ കോര്‍പറേഷന്റേതാണ്. ഒന്‍പത് എണ്ണം വ്യക്തികളുടേയും സ്ഥാപനങ്ങളുടേതുമാണ്. നഷ്ടപ്പെട്ട പണം തിരിച്ചു നല്‍കാന്‍ കോര്‍പറേഷന്‍ ബേങ്കിന് അനുവദിച്ച സമയവും 05/12/2022 അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *