കേരള ബാംബൂ മിഷൻ്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ എക്സ്പോഷർ വിസിറ്റും പരിശീലനവും ഡിസംബർ 01, 02 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ എറണാകുളം ഹോട്ടൽ ഒലിവ് ഡൗൺടൗണിൽ നടക്കും. ബാംബൂ മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധർക്കും സംഘടനകൾക്കും മുളയുടെ ഉപയോഗങ്ങളെക്കുറിച്ച് സംവദിക്കാനും പുതിയ ആശയങ്ങൾ കൈമാറാനും കൊച്ചിയിൽ നടക്കുന്ന വാർഷിക ബാംബൂ ഫെസ്റ്റ് അവസരമൊരുക്കുന്നു. രാജ്യത്തുടനീളമുള്ള മുള മേഖലയിൽ പ്രവർത്തിക്കുന്ന കരകൗശല വിദഗ്ധരെയും സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാകും. ഡിസംബർ ഒന്നിന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷണൽ സെക്രട്ടറി, വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ, ബാംബൂ മിഷൻ ഡയറക്ടർ, വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
റിപ്പോര്‍ട്ട്
ന

